Sunday, June 2, 2013

"ദാ, അവിടെ കിടന്നുറങ്ങുന്നവനാണ് മനുഷ്യന്‍, ആകാശവും ആഴക്കടലും കീഴടക്കിയെന്നഹങ്കരിക്കുന്നവന്‍"""''
ആദ്യമായി ആഹാരം തേടാനിറങ്ങുന്ന കൊതുകിന്‍ കുഞ്ഞിനു പിതാവിന്‍റെ നിര്‍ദേശം. "അവന്റെ കയ്യില്‍ പെടാതെ വേണം രക്തം കുടിക്കാന്‍"
ഡെങ്കിപ്പനി, ചികുന്‍ ഗുനിയ, പന്നിപ്പനി എന്നീ പേരുകളില്‍ അവര്‍ വിളിച്ചിരുന്ന  അസുഖങ്ങള്‍ക്ക് ഇനി പുതിയൊരു പേര് കൂടി കണ്ടെത്താന്‍ മാത്രമേ അവര്‍ക്ക് കഴിയൂ."

Friday, August 31, 2012

'Attitude'




‎'Attitude' oil painting on canvas (20X18") depicts different attitude/mood of Man in this world, viz. reluctance, eagerness or alacrity.

Monday, July 16, 2012

റമദാന്‍

റമദാന്‍
നാനോ കവിതകള്‍

1. മഴത്തുള്ളികള്‍ വീണ്ടും ഭൂമിയിലേക്ക്‌
    അനുഗ്രഹ വര്‍ഷമായി, കുളിര്‍ മഴയായി
    കൊയ്തെടുക്കാനാശിക്കുന്നവര്‍
    വിതക്കട്ടെ നന്മ തന്‍ വിത്തുകള്‍.

2. ഉയരുന്ന കൈകള്‍ ‍
    ഉരുവിടുന്ന ചുണ്ടുകള്‍
    പുണരുന്ന കൈകള്‍
    പുഞ്ചിരിക്കുന്ന ചുണ്ടുകള്‍.


Thursday, March 15, 2012

നിഴല്‍

എന്‍ മുറിയില്‍ വെളിച്ചം തെളിയിക്കെ
കണ്ടു ഞാന്‍ ഇരുള്‍ പോയൊളിച്ചത്
എന്‍ മേശക്ക് പിറകെ
എന്നിട്ടും ഇരുളിനെ ഞാന്‍ വിളിച്ചു, നിഴലേ...

നിഴല്‍

വെളിച്ചത്തിന്റെ സാന്നിധ്യത്തില്‍ ഇരുള്‍ പുറത്തേക്ക് വരാന്‍ ധൈര്യപ്പെടില്ല. എങ്കിലും വസ്തുക്കളുടെ മറവിലൊളിച്ചിരിക്കും, നേര്‍ക്ക്‌ നേരെ വെളിച്ചത്തെ അഭിമുഖീകരിക്കാന്‍ ഇരുട്ടിനാവില്ലെങ്കിലും 'നിഴലായി' എപ്പോഴുമുണ്ടാകും കൂടെ!

Friday, January 20, 2012

ഒളിഞ്ഞു നോട്ടക്കാരുടെ ഉടുമുണ്ടഴിഞ്ഞപ്പോള്‍!


നാനോ കഥ
"ഉടുമുണ്ടുള്ളവര്‍ കുളിമുറിയില്‍ നിന്ന് പുറത്തു വന്നോളൂ...."

രാജാവ് നഗ്നനാണെന്ന് വിളിച്ചു പറഞ്ഞവന്‍റെ മുണ്ടെടുത്തു രക്ഷപ്പെടാന്‍ നോക്കുന്നവനും കയറിഎടുക്കാന്‍ ഏണി വെച്ചു കൊടുക്കുന്നവരും മറച്ചുവെക്കാന്‍ ബാക്കിയൊന്നുമില്ലാത്തവരും ഇപ്പോഴും അതേ കുളിമുറിയില്‍..! ഈശ്വരാ കാത്തോളണേ, ഞങ്ങളെയും ഞങ്ങളെ മുണ്ടുകളെയും..!!

Friday, June 3, 2011

പേറ്റുനോവ്‌

നാനോ കഥ

"ഒരു പേനയും കടലാസും ഇങ്ങെടുത്തേ... ഒരു കഥ വന്നു മുട്ടി നില്‍ക്കുന്നു" കുളിമുറിയില്‍ നിന്നും കൃത്ത് അലറി വിളിച്ചു. അടുക്കളയിലായിരുന്ന ഭാര്യ പേനയും കടലാസും എടുത്തു ഓടിച്ചെന്നു. പിറക്കാനിരിക്കുന്ന കൊച്ചു കഥയെക്കുറിച്ച് സ്വപ്‌നങ്ങള്‍ നെയ്തു കൊണ്ട്, ലേബര്‍ റൂമിനു പുറത്തു ഭര്‍ത്താവെന്ന പോലെ, അവള്‍ അക്ഷമയായി കാത്തിരുന്നു.