Wednesday, November 24, 2010

സ്നേഹത്തുള്ളികള്‍

നാനോ കഥ

മുടിയിലും മുഖത്തും ചുണ്ടിലും ചെവിയിലും തുരു തുരാ ഉമ്മ വെച്ച് അവളെന്നില്‍ കുളിര് കോരിയിട്ടു... ഞാന്‍ കുതറി മാറി ഓടെടാ ഓട്ടം.... കൂടെ അവളും. വീടിലേക്കോടിക്കയറിയ ഞാന്‍ പുറത്തേക്കു നോക്കുമ്പോള്‍ അവളപ്പോഴും തോരാതെ പെയ്യുകയായിരുന്നു...!

പ്രിയ സുഹൃത്തേ..

നാനോ കവിത

ഭൂത-ഭാവി-വര്‍ത്തമാനങ്ങളാലോചിച്ചു നടക്കുന്നെന്
ആത്മസുഹൃത്തിനെയെനിക്കിഷ്ടം;
അവന്റെ ചിന്താ-കര്‍മങ്ങളെല്ലാമിഷ്ടമല്ലെങ്കിലും,
സുഖ-ദുഃഖങ്ങള്‍ പങ്കുവെക്കുവാനുള്ളയിഷ്ടം.
എന്‍ സ്നേഹം, ഇരുട്ടില്‍
അവനതൊരു വെളിച്ചമായെങ്കില്‍!





--

Sunday, November 14, 2010

സുകൃതം

നാനോ കഥ
"സങ്കടപ്പെടേണ്ട", വേര്‍പിരിയും നേരം റൂഹ് (ആത്മാവ്) എന്നോട് പറഞ്ഞു, "നീണ്ട ഒരായുസ്സ് മുഴുവന്‍ ഒരുമിച്ചു കഴിഞ്ഞിട്ടും നീ എന്നെ കളങ്കപ്പെടുത്തിയില്ലല്ലോ. ദൈവസന്നിധിയില്‍ നിന്നെ രക്ഷപ്പെടുത്താന്‍ ഞാന്‍ ശ്രമിക്കാം." റൂഹിന്‍റെ ആശ്വാസ വചനത്തില്‍ സംത്ര്‍പ്തനായ ഞാന്‍ സമാധാനത്തോടെ ഒരു ദീര്‍ഘ നിദ്രക്ക്‌ തയ്യാറെടുത്തു.

Tuesday, November 9, 2010

ഫ്ലെക്സിബിലിറ്റി

നാനോ കഥ

സാമ്രാജ്യത്വ വിരോധം ഘോര ഘോരം വിളമ്പുന്ന ഈ ഫ്രോഡ് വായിലേക്കിറങ്ങാനാണോ എന്റെ വിധി? "ലോ ഓഫ് ഗ്രാവിറ്റി" മറികടക്കാന്‍ വഴിയൊന്നുമില്ലേ? ബോട്ടിലിലിരുന്നു 'പാവം' കോള തല പുകഞ്ഞു.
" അല്ലെങ്കിലും ഇവനെപ്പോലെയുള്ളവരുടെ ഉള്ളില്‍ തന്നെയാണ് എന്റെ സ്ഥാനം" കോള സ്വയം ആശ്വസിച്ചു.

മി. പ്രസിഡന്റ്‌.

നാനോ ക

ലോകത്തിലെ കരുത്തനായ, കറുത്തവനായ പ്രസിഡന്റ്‌, അഹിംസാ പ്രവാചകന്‍ മഹാത്മജിയുടെ ആദര്‍ശ ലക്ഷ്യങ്ങളാണ് തന്നെ പ്രോചോദിപ്പിച്ഛതെന്നുല്‍ ഘോഷിക്കുമ്പോള്‍ അഫ്ഗാന്‍-ഇറാഖികള്‍ക്കൊപ്പം നാമും മേല്പോട്ട് നോക്കുന്നു.

Wednesday, November 3, 2010

ഉറക്കം

വാതില്‍ ചവിട്ടി തുറക്കുന്ന ശബ്ദം കേട്ടു കൊണ്ടാണ് ഞാന്‍ ഉണര്‍ന്നത്.. നോക്കുമ്പോള്‍ പക്ഷെ, വാതില്‍ ഭദ്രമായി തന്നെ അടഞ്ഞു കിടക്കുന്നു. എന്തോ എനിക്ക് തോന്നിയതായിരിക്കും. ഞാന്‍ വീണ്ടും ഉറക്കത്തിലേക്ക് വീണു. ഇപ്രാവശ്യം വാതില്‍ പൊളിയുന്ന ശബ്ദം തന്നെ കേട്ടു. പക്ഷെ എല്ലാം പഴയത് പോലെ തന്നെ. ഞാന്‍ വീണ്ടും ഉറക്കത്തിലേക്ക്.. ഏറെ നേരം കഴിഞ്ഞു കാണില്ല, ഞാന്‍ ഞെട്ടിയുണര്‍ന്നപ്പോഴേക്കും എല്ല്ലാം കഴിഞ്ഞിരുന്നു. എന്റെ കഴുത്തിന്‌ നേരെ ഒരുത്തന്‍ ഒരു കത്തി ഊരിപിടിച്ചിരിക്കുന്നു. എന്റെ മുറിയുടെ വാതില്‍ പൊളിഞ്ഞു കിടക്കുന്നു. അടുത്തിരിക്കുന്ന ഭാര്യ കരഞ്ഞു കൊണ്ടിരിക്കുന്നു. എനിക്കൊന്നും മനസ്സിലായില്ല. ഞാനും കരയാന്‍ തുടങ്ങി.
അവളുടെ വിളി കേട്ടാണ് ഞാന്‍ അപ്പോള്‍ ഉണര്‍ന്നത്. അപ്പോള്‍ മാത്രമേ ഞാനറിഞ്ഞുള്ളൂ അത് സ്വപ്നത്തിനകത്തെ മറ്റൊരു സ്വപ്നമായിരുന്നെന്ന്!