Friday, June 3, 2011

പേറ്റുനോവ്‌

നാനോ കഥ

"ഒരു പേനയും കടലാസും ഇങ്ങെടുത്തേ... ഒരു കഥ വന്നു മുട്ടി നില്‍ക്കുന്നു" കുളിമുറിയില്‍ നിന്നും കൃത്ത് അലറി വിളിച്ചു. അടുക്കളയിലായിരുന്ന ഭാര്യ പേനയും കടലാസും എടുത്തു ഓടിച്ചെന്നു. പിറക്കാനിരിക്കുന്ന കൊച്ചു കഥയെക്കുറിച്ച് സ്വപ്‌നങ്ങള്‍ നെയ്തു കൊണ്ട്, ലേബര്‍ റൂമിനു പുറത്തു ഭര്‍ത്താവെന്ന പോലെ, അവള്‍ അക്ഷമയായി കാത്തിരുന്നു.

Monday, April 25, 2011

കൃത്തിന്റെ ദു:ഖം

Recursive Nano Story


പുതിയൊരാശയവും തലയില്‍ കയറി വരാത്തതിനാല്‍ നിരാശനായ 'കൃത്ത്' പേന താഴെ വെച്ചു എഴുന്നേറ്റു.

പിന്നീട്, എപ്പോഴാണെന്നറിയില്ല എങ്ങനെയോ കയറിവന്ന 'ഭാരം' തലയില്‍ നിന്ന് കടലാസിലേക്ക് ഇറക്കിവെച്ചു, വായിച്ചു നോക്കിയപ്പോള്‍ ഹാ! ഗംഭീരം..!

Saturday, February 12, 2011

‎'PLURALISM', a Still Life painting- step by step photos

‎'PLURALISM', a Still Life painting using Gouache (ഗ്വാഷ്‌) Painting techniques (http://en.wikipedia.org/wiki/Gouache) resembles the basic features of multi-cultured or pluralistic society.


Size: 22X15 in

Medium: Gouache Colour on Acid Free Handmade Paper

Year: 2011

Thursday, January 20, 2011

ചുവടുവെപ്പ്

നാനോ കഥ


“വയ്യ, ഈ കാലമത്രയും അലക്ഷ്യമായി ഏതു വഴിയിലും നിന്നെ കൊണ്ടുനടന്ന ഞങ്ങള്‍ക്കിനിയും നിന്നെ ചുമക്കാനാവില്ല." * ഈ സംസാരം കേട്ടു കൊണ്ടാണ്  ഇക്കാലമത്രയും 'ഉറക്ക'ത്തിലായിരുന്ന എന്റെ ഹൃദയം ഉണര്‍ന്നത്! "വേണ്ട, നേര്‍വഴിയില്‍ ലക്‌ഷ്യം നിര്‍ണയിച്ചിട്ടു മാത്രമേ ഇനി മുതല്‍ നിങ്ങള്‍ ഇവനെ കൊണ്ട് പോവേണ്ടതുള്ളൂ, എന്റെ ഒരു കണ്ണ് എപ്പോഴും ഇവന്റെ മേല്‍ ഉണ്ടാവും." ഹൃദയത്തില്‍ നിന്നുള്ള ഒരുറച്ച തീരുമാനം കേട്ട എന്റെ കാലുകള്‍ സംതൃപ്തരായി അനുസരണയോടെ എന്നെ നോക്കി.

*അന്ത്യ ദിനത്തില്‍ കൈ കാലുകളും മറ്റു അവയവങ്ങളും തങ്ങള്‍ പ്രവര്‍ത്തിച്ചതിനെ ക്കുറിച്ച് ദൈവത്തോട് സംസാരിക്കുമെന്ന് പരിശുദ്ധ ഖുര്‍ ആന്‍ പഠിപ്പിക്കുന്നു. 
(അദ്ധ്യായം 24 , സുക്തം 24, അദ്ധ്യായം 41 , സുക്തം 21 )