Friday, December 17, 2010

സ്നേഹത്തെ പ്രണയിച്ചവന്‍

നാനോ കഥ
 ‍
ഒരിക്കല്‍ സ്നേഹം എന്നോട് ചോദിച്ചു: "താങ്കള്‍ക്ക് കൂടുതല്‍ പ്രിയം എന്നോടോ അതോ പ്രണയത്തോടോ?"
എന്‍ ഹൃദയാന്തരാളത്തില്‍ അവര്‍ ആത്മ സുഹൃത്തുക്കളായിരിക്കെ ഞാന്‍ എന്ത് പറയാന്‍!

Wednesday, December 8, 2010

നിസ്സഹായന്‍

നാനോ കഥ
"ദാ, അവിടെ കിടന്നുറങ്ങുന്നവനാണ് മനുഷ്യന്‍, ആകാശവും ആഴക്കടലും കീഴടക്കിയെന്നഹങ്കരിക്കുന്നവന്‍"
ആദ്യമായി ആഹാരം തേടാനിറങ്ങുന്ന കൊതുകിന്‍ കുഞ്ഞിനു പിതാവിന്‍റെ നിര്‍ദേശം. "അവന്റെ കയ്യില്‍ പെടാതെ വേണം രക്തം കുടിക്കാന്‍"
"ഡെങ്കിപ്പനി, ചികുന്‍ ഗുനിയ, പന്നിപ്പനി എന്നീ പേരുകളില്‍ അവര്‍ വിളിച്ചിരുന്ന  അസുഖങ്ങള്‍ക്ക് ഇനി പുതിയൊരു പേര് കൂടി കണ്ടെത്താന്‍ മാത്രമേ അവര്‍ക്ക് കഴിയൂ."

സുഹൃത്ത്‌

നാനോ കഥ

സമയം എന്നോട് ചോദിച്ചു. "എന്നെ സുഹൃത്താക്കാമോ?"
"നീയുമായി യോജിച്ചു പോകാന്‍ എനിക്ക് കഴിഞ്ഞെന്നു വരില്ല, എങ്കിലും ഞാന്‍ ശ്രമിച്ചു നോക്കാം"
അവനുമായുള്ള സുഹൃദ് ബന്ധം ദൃഢമാവുമ്പോഴെല്ലാം എന്റെ കര്‍മ്മങ്ങളില്‍ കൃത്യ നിഷ്ഠയും ആത്മാര്‍ഥതയും ഞാനനുഭവിച്ചറിഞ്ഞു.