Wednesday, December 8, 2010

നിസ്സഹായന്‍

നാനോ കഥ
"ദാ, അവിടെ കിടന്നുറങ്ങുന്നവനാണ് മനുഷ്യന്‍, ആകാശവും ആഴക്കടലും കീഴടക്കിയെന്നഹങ്കരിക്കുന്നവന്‍"
ആദ്യമായി ആഹാരം തേടാനിറങ്ങുന്ന കൊതുകിന്‍ കുഞ്ഞിനു പിതാവിന്‍റെ നിര്‍ദേശം. "അവന്റെ കയ്യില്‍ പെടാതെ വേണം രക്തം കുടിക്കാന്‍"
"ഡെങ്കിപ്പനി, ചികുന്‍ ഗുനിയ, പന്നിപ്പനി എന്നീ പേരുകളില്‍ അവര്‍ വിളിച്ചിരുന്ന  അസുഖങ്ങള്‍ക്ക് ഇനി പുതിയൊരു പേര് കൂടി കണ്ടെത്താന്‍ മാത്രമേ അവര്‍ക്ക് കഴിയൂ."

No comments: